സായുധസംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് ഐഎസ്‌ഐ: മുശര്‍റഫ്

ഇസ്‌ലാമാബാദ്: സായുധസംഘങ്ങളായ ലഷ്‌കറെ ത്വയ്യിബക്കും ജെയ്‌ശെ മുഹമ്മദിനും പരിശീലനം നല്‍കുന്നത് പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ ആണെന്ന് മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫ്.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നതുവരെ സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ ടുഡെ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാക് സൈന്യം പരിശീലനം നല്‍കുന്നില്ലെന്നും ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളാണ് അക്കാര്യങ്ങള്‍ നടത്തുന്നതെന്നും മുശര്‍റഫ് പറഞ്ഞു.
കാതലായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ എല്ലാം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ-പാക് സമാധാന ചര്‍ച്ചയില്‍ എന്തെങ്കിലും പുരോഗതി ദൃശ്യമാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. അതേസമയം, കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമല്ലെന്നും പാകിസ്താനെ സംബന്ധിച്ചിടത്തോളം കശ്മീര്‍ ഒരു വൈകാരികതയാണെന്നും കശ്മീരില്‍ പോരാടുന്നവന്‍ സ്വാതന്ത്ര്യ പോരാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it