സായുധപ്രവര്‍ത്തനം: പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ സഹായത്തോടെ രാജ്യത്തിനെതിരായി പ്രവര്‍ത്തനം നടത്തിയ കേസില്‍ കശ്മീര്‍ വനിതാനേതാവ് ആസിയ അന്ദറാബി, സോഫി ഫെഹഹ്മീദ, നാഹിദ നസ്രീന്‍ തുടങ്ങിയവരെ ഒരുമാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. നിരോധിത സായുധസംഘടനയായ ദക്തുറാനെ മില്ലത്ത് നേതാവാണ് ആസിയ. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ 10 ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷമാണ് ഉത്തരവ്. തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് അന്വേഷണസംഘം അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായത്. ഏപ്രിലിലാണ് സായുധപ്രവര്‍ത്തനങ്ങള്‍ക്ക് ആസിയ ഉള്‍പ്പെടെ മൂന്നു സ്ത്രീകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it