സാമ്പത്തിക തട്ടിപ്പു കേസില്‍രത്‌നവ്യാപാരി നീരവ് മോദിപിടിയില്‍

ന്യൂഡല്‍ഹി:  280.70 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ രത്‌നവ്യാപാരിയും ശതകോടീശ്വരനുമായ നീരവ് മോദിയെ സിബിഐ പിടികൂടി. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പരാതിയിലാണു നടപടി. നീരവ് മോദിക്ക് പുറമെ സഹോദരന്‍ നിഷാല്‍, ഭാര്യ ആമി, വ്യാപാര പങ്കാളിയായ നെഹുല്‍ ചിനുഭായ് ചോക്‌സി എന്നിവരെയും സിബിഐ കസ്റ്റഡിയിലെടുത്തു. 2017ല്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 280.70 കോടി രൂപ തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പെന്നും സിബിഐ അറിയിച്ചു. ഡയമണ്‍ ആര്‍ എസ്, സോളാര്‍ എക്‌സ്‌പോര്‍ട്ട്, സ്‌റ്റെല്ലാര്‍ ഡയമണ്ട്‌സ് സ്ഥാപനങ്ങളുടെ പങ്കാളികളാണു നീരവ് മോദിയും മറ്റു മൂന്നു പേരും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി തടയല്‍ നിയമപ്രകാരവുമാണ് സിബിഐ കേസെടുത്തിട്ടുള്ളത്. ഇറക്കുമതി രേഖകള്‍ കാണിച്ച് വിദേശ  ഇടപാടുകള്‍ക്കെന്ന പേരില്‍ പണം തട്ടുകയായിരുന്നു. ജനുവരി 31ന് ആദായ നികുതി വകുപ്പ് അധികൃതര്‍ നീരവ് മോഡിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, സൂറത്ത്, ജയ്പൂര്‍ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്ഡ് . പഞ്ചാബ് നാഷനല്‍ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരാണു തട്ടിപ്പിന് കൂട്ടുനിന്നതായി കണ്ടെത്തിയത്. അനധികൃതമായി അനുമതി രേഖകള്‍ തയ്യാറാക്കി നല്‍കിയായിരുന്നു ഉദ്യോഗസ്ഥര്‍ തട്ടിപ്പിനു കൂട്ടുനിന്നതെന്നും സിബിഐ അറിയിച്ചു.
Next Story

RELATED STORIES

Share it