malappuram local

സാമൂഹിക സുരക്ഷാപെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രമേയം

തലശ്ശേരി: വിവിധ മേഖലകളിലുള്ളവര്‍ക്ക് നല്‍കിവരുന്ന സാമൂഹികസുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരേ എഐടിയുസി ജില്ലാ സമ്മേളനത്തില്‍ പ്രമേയം. തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പെന്‍ഷന്‍ നിര്‍ത്തലാക്കുന്ന നടപടി തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹികസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ ക്ഷേമനിധി പെന്‍ഷന്‍ നിര്‍ത്തലാക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നു. തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ എല്ലാവര്‍ക്കും 60 വയസ്സ് പൂര്‍ത്തിയായാല്‍ ലഭിക്കുന്ന ആനുകൂല്യമാണ് പെന്‍ഷന്‍. ക്ഷേമനിധിയില്‍നിന്ന് ലഭിക്കുന്ന മറ്റുപല ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുടെ മാനദണ്ഡം ബാധകമാണ്. എല്ലാവര്‍ക്കും ലഭിക്കുന്നത് പെന്‍ഷന്‍ മാത്രമാണ്. അത് ഇല്ലാതാക്കുക എന്നത് ക്ഷേമനിധിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കും. ഇത് ഗൗരവമായി പരിശോധിക്കണം. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ ടി ജോസ് രക്തസാക്ഷി പ്രമേയവും, പി ലക്ഷ്മണന്‍ അനുശോചന പ്രമേയവും, ജില്ലാ ജനറല്‍ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍ പ്രവര്‍ത്തന റിപോര്‍ട്ടും, ദേശീയ-സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിജയന്‍ കുനിശ്ശേരിയും അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it