Flash News

'സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു'



കോഴിക്കോട്: സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന്   അനൂപ് ജേക്കബ് എംഎല്‍എ. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. റേഷന്‍ വിതരണം പൂര്‍ണമായും താളം തെറ്റിച്ച്, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തിപോവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രം പഞ്ചസാര നല്‍കുന്നില്ലെന്ന് പറഞ്ഞ് കേരളം പഞ്ചസാര വിതരണം നിര്‍ത്തുന്നു എന്നു പറയുന്നത് ജനവഞ്ചനയാണ്. സംസ്ഥാന സര്‍ക്കാര്‍ പഞ്ചസാര സംഭരിച്ച് റേഷന്‍ കടകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം തീര്‍ത്തും നിരാശാജനകമാമെന്ന് അദ്ദേഹം പറഞ്ഞു.  സര്‍ക്കാരിന്റെ വികലമായ മദ്യനയമാണ് ഗ്രാമപ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സെബാസ്റ്റിയന്‍, രാധാകൃഷ്ണന്‍, നിസാര്‍, വീരാന്‍കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it