Flash News

സാഞ്ചസ് വാട്ട് ഐ.എസ്.എല്ലില്‍ നിന്നും പിന്‍മാറി

സാഞ്ചസ് വാട്ട് ഐ.എസ്.എല്ലില്‍ നിന്നും പിന്‍മാറി
X
watt

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ട് ഐ.ഐ.എസ്.എല്‍ വിട്ടു. കൊച്ചിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് എതിരെ നടന്ന മത്സരത്തിനിടെയാണ് വാട്ടിന് പരിക്കേറ്റത്.  പരിക്കേറ്റതിനെ തുടര്‍ന്ന് വാട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 35 മിനിറ്റുകള്‍ മാത്രമാണ് വാട്ടിന് കളിക്കാനായത്.

വാട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആന്റോണിയോ ജര്‍മ്മനാണ് പകരം കളിച്ചത്.
സെന്‍ട്രല്‍ ഫോര്‍വേര്‍ഡ് പൊസിഷനിലാണ് വാട്ട് കളിച്ചിരുന്നത്. ഐ.എസ്.എല്ലിന്റെ രണ്ടാം സീസണില്‍ ഒമ്പത് കളികളില്‍നിന്നായി സാഞ്ചസ് വാട്ട് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. വാട്ടിന്റെ പിന്‍മാറ്റം പുറത്താവല്ലിന്റെ വക്കില്‍ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it