Flash News

സാകിര്‍ നായിക് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ചാര്‍ജ്ഷീറ്റ്

സാകിര്‍ നായിക് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ചാര്‍ജ്ഷീറ്റ്
X



മുംബൈ: ഇസ്‌ലാമിക മത പ്രഭാഷകനായ സാകിര്‍ നായിക് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെ വഹാബികളല്ലാത്ത മുസ്‌ലിംകളുടെയും വിശ്വാസം വ്രണപ്പെടുത്തിയെന്ന് എന്‍ഐഎ. സാകിര്‍ നായികിനെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ ആരോപണം.അതേസമയം, വഹാബികളാരാണെന്നോ വഹാബികളല്ലാത്തവര്‍ ആരാണെന്നോ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഡോക്ടര്‍ സാകിര്‍ നായികുമായി ബന്ധപ്പട്ട് 104 കോടിയുടെ സ്വത്തുക്കളുണ്ടെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. നിലവില്‍ വിദേശത്തുള്ള സാകിര്‍ നായികിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുസ്‌ലിം യുവാക്കളെ സാകിര്‍ നായിക് തീവ്രവാദത്തിലേക്ക് നയിക്കുന്നതായും ചാര്‍ജ്ഷീറ്റില്‍ പറയുന്നു. അതേസമയം, സാകിര്‍ നായികിന്റെ സഹോദരി നൈലാ നൗഷാദ് നൂറാനിക്കെതിരേ കുറ്റങ്ങളൊന്നുമില്ല. ഐആര്‍എഫ് വിദ്യാഭ്യാസ ട്രസ്റ്റിന്റെ ട്രസ്റ്റിയായിരുന്നു അവര്‍. നൈലാ പേപ്പറില്‍ മാത്രമേ ഡയറക്ടര്‍ സ്ഥാനത്തുള്ളൂവായിരുന്നെന്നും ബാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സാകിര്‍ നായിക് തന്നെയായിരുന്നെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it