kannur local

സാംസ്‌കാരിക ഫാഷിസത്തിനെതിരേ പൊരുതണം: ഇസ്‌കഫ്

കണ്ണൂര്‍: സാംസ്‌കാരിക ഫാഷിസത്തെയും ഭീകരവാദത്തെയും ചെറുക്കാന്‍ പുരോഗമന ചിന്താഗതിക്കാര്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ് (ഇസ്‌കഫ്) സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കണ്ണൂര്‍ പോലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറി അഡ്വ. എസ് രാധാകൃഷ്ണന്‍, ഐപ്‌സോ സംസ്ഥാന സെക്രട്ടറി എം മോഹനന്‍, കണ്ണാടിയന്‍ ഭാസ്‌കരന്‍, ഇ സി സതീശന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ നാരായണന്‍ പ്രവര്‍ത്തന റിപോര്‍ട്ടും വരവുചെലവ് കണക്കുകള്‍ ഖജാഞ്ചി അഡ്വ. ഇ എം സുനില്‍കുമാറും പ്രവര്‍ത്തനരേഖ ഷാജി ഇടപ്പള്ളിയും പ്രമേയങ്ങള്‍ കെ എസ് മധുസൂദനന്‍ നായരും അവതരിപ്പിച്ചു. സാംസ്‌കാരിക ഫാഷിസവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സിംപോസിയം എ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ പി കെ ഗംഗാധരന്‍ നായര്‍, എന്‍ സി എം സാജിദ്, ടി വി രാഘവന്‍ സംസാരിച്ചു.അഡ്വ. പ്രശാന്ത് രാജന്‍ മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it