kannur local

സാംസ്‌കാരിക ഔന്നത്യമുണ്ടെങ്കിലെ മാന്യതയോടെ പെരുമാറാനാവൂ : സി രാധാകൃഷ്ണന്‍



കണ്ണൂര്‍:  മറ്റുള്ളവരോട്് മാന്യതയോടെയും പക്വതയോടും പെരുമാറാന്‍ സാംസ്‌കാരിക ഔന്നത്യം അത്യാവശ്യമാണെന്നും ഇതിനായി ജനങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ ഉണ്ടാവണമെന്നും പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ കണ്ണൂര്‍ മേഖലാ സാംസ്‌കാരികോല്‍സവം മുനിസിപ്പല്‍ വിഎച്ച്എസ്ഇയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മേഖലയിലേയും പ്രശ്‌നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞാല്‍ ഭൂരിഭാഗം പ്രയാസങ്ങളും പരിഹരിക്കാനാകും. നാളേക്കുകൂടി ഉതകുന്ന പരിപാടികളാണ് സംഘടിപ്പിക്കേണ്ടത്. ഓരോ കഴിവുകളും പ്രോല്‍സാഹിപ്പിക്കപ്പെടണം. അധ്യാപകരും മാതാപിതാക്കളും അതിനെ പരിപോഷിപ്പിക്കണം. നമ്മുടെ രാജ്യത്ത് വിവിധ തലത്തിലുള്ളവരുടെ കഴിവുകള്‍ പോഷിപ്പിച്ചാല്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യക്ക് ഒരു തരത്തിലും തലകുനിക്കേണ്ടിവരില്ലെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ മേഖലാ ജനറല്‍ മാനേജര്‍ എസ് വെങ്കിടേഷന്‍ അധ്യക്ഷത വഹിച്ചു. പിടി ഗോപാലകൃഷ്ണന്‍, സഞ്ജയ്കുമാര്‍, കെ ബാലചന്ദ്രന്‍, കെ മോഹനന്‍ സംസാരിച്ചു. മേയര്‍ ഇ പി ലത സ്മരണിക പ്രകാശനം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും വൈകീട്ട് ടൗണ്‍സ്‌ക്വയറില്‍ സംസ്‌കാരിക സായാഹ്നവും നടന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും വിരമിച്ചവരുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it