Flash News

സാംപിള്‍ സര്‍വേ അടുത്ത മാസം ആരംഭിക്കും



തിരുവനന്തപുരം: ദേശീയ സാംപിള്‍ സര്‍വേ ഓഫിസിന്റെ നേതൃത്വത്തില്‍ സാമൂഹിക-സാമ്പത്തിക സര്‍വേ അടുത്ത മാസം ഒന്നിന് ആരംഭിക്കും. ഇത്തവണത്തെ ആരോഗ്യ സര്‍വേയില്‍ പകര്‍ച്ചവ്യാധി വ്യാപനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും. ഇതോടൊപ്പം സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി മാലിന്യ സംസ്‌കരണം സംബന്ധിച്ച വസ്തുതകളും പരിശോധിക്കും. സര്‍വേ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ദ്വിദിന പരിശീലന പരിപാടി തൈക്കാട് ഗസ്റ്റ്ഹൗസില്‍ ആരംഭിച്ചു. പ്രസവ ചികില്‍സയ്ക്കായി സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കും. 60 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യസ്ഥിതിയും സര്‍വേയില്‍ ശേഖരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ചെലവ്, വിദ്യാഭ്യാസം ലഭിക്കാത്തവര്‍, ഏതു തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു തുടങ്ങിയ വിവരശേഖരണവും സര്‍വേയുടെ പരിധിയില്‍ വരും.
Next Story

RELATED STORIES

Share it