സഹതടവുകാരന് മര്‍ദനം:കടവി രഞ്ജിത്തിന് തടവുശിക്ഷ

തൃശൂര്‍: ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന് രണ്ട് വര്‍ഷവും പത്ത് മാസവും തടവുശിക്ഷ. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍ 1 കോടതിയാണ് ശിക്ഷിച്ചത്. 2015ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്‍ ബഷീര്‍ എന്ന മാമാ ബഷീറിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് വിയ്യൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷവിധിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിള്ളന്നൂര്‍ പൂളായ്ക്കല്‍ കോര്‍പറേഷന്‍ ഫഌറ്റ് നമ്പര്‍ 9ല്‍ താമസിക്കുന്ന കടവി വീട്ടില്‍ രഞ്ജിത്ത്. കടവി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷാജിത് ഹാജരായി.എഡിബി വായ്പ വന്‍ ബാധ്യത വരുത്തും: കെ എം മാണി തിരുവനന്തപുരം: പ്രളയ ദുരിതത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ അതിജീവിക്കുവാനും നവകേരളം പുനര്‍നിര്‍മിക്കാനും വേണ്ടി ലോകബാങ്ക്, എഡിബി ധനസഹായം ഇപ്പോള്‍ സ്വീകരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കെ എം മാണി. ആഗോളതലത്തില്‍ തന്നെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഈ സമയത്ത് ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും വായ്പയെടുത്താല്‍ വായ്പാതുകയുടെ മൂല്യം വളരെ കുറവായിരിക്കുകയും അടയ്‌ക്കേണ്ട ബാധ്യത വളരെ കൂടുതലായിരിക്കുകയും ചെയ്യും. രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ലോക ബാങ്കിന്റെയും എഡിബിയുടെയും വായ്പ സ്വീകരിക്കുന്നതിന് പകരം ഭാരതത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മോറട്ടോറിയത്തോടുകൂടി ദീര്‍ഘ കാലവായ്പയെടുക്കുന്നതാണ് ധനമാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരം അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it