wayanad local

സവര്‍ണരെ പ്രീണിപ്പിക്കാന്‍ സംവരണം അട്ടിമറിക്കുന്നു: എസ്ഡിപിഐ

കല്‍പ്പറ്റ: സവര്‍ണ ജനതയെ പ്രീണിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ സംവരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി നാസര്‍, വൈസ് പ്രസിഡന്റ് സുബൈര്‍ കല്‍പ്പറ്റ, സെക്രട്ടറി അഡ്വ. കെ എ അയ്യൂബ്, മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍, സെക്രട്ടറി ടി പി നൗഷിര്‍, പി പോക്കര്‍, ഷമീര്‍ ജെസി സംസാരിച്ചു.
Next Story

RELATED STORIES

Share it