സലഫി നഗര്‍ ഒരുങ്ങി; മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

കൂരിയാട് (മലപ്പുറം): മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറം കൂരിയാട് സലഫി നഗറില്‍ തുടക്കമാവുമെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡ ന്റ് ടി പി അബ്ദുല്ലക്കോയ മദനി വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയത്തിലാണു സമ്മേളനം. പ്രതിനിധികള്‍ക്കായി ഏഴുലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ കൂറ്റന്‍ പന്തല്‍ തയ്യാറായിട്ടുണ്ട്. 80 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ 400 പ്രബന്ധങ്ങ ള്‍ അവതരിപ്പിക്കും. ഒരുലക്ഷം സ്ഥിരം പ്രതിനിധികള്‍ അടക്കം അഞ്ചുലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എട്ടു വേദികളിലാണ് സമ്മേളനം.
28ന് വൈകീട്ട് നാലു മണിക്ക് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മുഖ്യാതിഥിയാവും. വൈകീട്ട് 6.30ന് സമ്മേളനപ്രമേയം ആധാരമാക്കി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഹനീഫ ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സമ്മേളനം മൗലാന അബ്ദുല്‍ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രധാന പന്തലില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജുമുഅ നമസ്‌കാരം നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ് സമ്മേളനം, നാലിന് നവോത്ഥാന സമ്മേളനം, വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം.
30നു 8.30ന് പ്രധാന പന്തലി ല്‍ പഠനക്യാംപ് ആരംഭിക്കും. രാവിലെ 9.30ന് തര്‍ബ്ബിയ്യത്ത് സമ്മേളനം, പ്രഫഷനല്‍ സ്റ്റുഡന്റ്‌സ് മീറ്റ്, മഹല്ല് സമ്മേളനം, വൈകീട്ട് നാലിന് യുവജന സമ്മേളനം, ഞായറാഴ്ച രാവിലെ 8.30ന് വിദ്യാര്‍ഥി സമ്മേളനം, 11.30ന് വൈജ്ഞാനിക സമ്മേളനം, രണ്ടു മണിക്ക് മനുഷ്യാവകാശ സമ്മേളനം. വൈകീട്ട് നാലിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെഎന്‍എം ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. ഹുസയ്ന്‍ മടവൂര്‍, സി പി ഉമര്‍ സുല്ലമി പങ്കെടുത്തു.
Next Story

RELATED STORIES

Share it