Flash News

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ / ബാച്ചുകളില്‍ താഴെ പറയുന്ന എണ്ണം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പാള്‍ 46, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ 232, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) 269, അപ്ഗ്രഡേഷന്‍ 113, ലാബ് അസിസ്റ്റന്റ് 47 എന്നിങ്ങനെയാണ് തസ്തികകള്‍.

ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍.സി.സി. ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ജൂനിയര്‍ സൂപ്രണ്ട് 1, ക്ലാര്‍ക്ക് 5, ഓഫീസ് അറ്റന്‍ഡന്റ് 1, ചൗക്കിദാര്‍ 1, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1, െ്രെഡവര്‍ 3 എന്നീ തസ്തികകള്‍ സൃഷ്ടിച്ചു.

കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം.

സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെയും കേരള സ്‌റ്റേറ്റ് ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവുംആനുകൂല്യങ്ങളും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

[related]
Next Story

RELATED STORIES

Share it