thrissur local

സര്‍ക്കാര്‍ സ്‌കൂള്‍: വിദ്യാര്‍ഥി പ്രവേശനത്തില്‍ പുരോഗതി

തൃശൂര്‍:  ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളികളിലേക്ക് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക്. ഒന്നാം ക്ലസിലേക്ക് ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ പ്രവേശനം നേടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചതോടെയാണ് സര്‍ക്കാര്‍ സ്‌കൂളികളിലെ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികളുടെ തിരക്ക് അനുഭവപ്പെടുന്നത്.
പല സ്‌കൂളുകളിലും ഒന്നാം ക്ലാസ് ഉള്‍പ്പടയുള്ള വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നടന്ന് കൊണ്ടിരിക്കുകയാണെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടായിരത്തോളം കുരുന്നുകളാണ് ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇത്തവണ ഇതിലും കൂടതലും ആകുമെന്നാണ് വിദ്യഭ്യാസ വകുപ്പ് അധികൃതരുടെ കണക്ക് കൂട്ടല്‍.
പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നവരുടെ വ്യക്തമായ കണക്ക് ആറാം പ്രവൃത്തി ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത്. ജില്ലയിലെ പല സര്‍ക്കാര്‍ സ്‌കുളുകളും ഹൈടെക് ആക്കാനുള്ള ഒരുക്കത്തിലാണ്.
ആദ്യഘട്ടത്തില്‍ ഒരോ മണ്ഡലത്തിലും തിരഞ്ഞെടുത്ത ഒരു സ്‌കൂള്‍ എന്ന നിലയിലാണ് ഹൈടെക് ആക്കുന്നത്. ഒരു കോടി മുതല്‍ 5 കോടി രൂപ വരെയാണ് കിഫ്ബിയില്‍ നിന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളുടെ നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുളള പാഠ പുസ്തക വിതരണവും, സൗജന്യ യൂണിഫോം വിതരണവും പുരോഗമിച്ച് വരികയാണ്.
ഒന്നാം ക്ലാസിലേക്കുളള പാഠപുസ്തക വിതരണം 90 ശതമാനത്തോളം പൂര്‍ത്തിയായി. പുതിയതതായി പ്രവേശനം നേടിവര്‍ക്കുള്ള പാഠപുസതകങ്ങള്‍ രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യും. ഉച്ചഭക്ഷണവും പതിവ് പോലെ വിതരണം ചെയ്യും. അധ്യാപകര്‍ കുറവുള്ള സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം വരവൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നടക്കും.
Next Story

RELATED STORIES

Share it