thiruvananthapuram local

സര്‍ക്കാര്‍ സുരക്ഷാസംവിധാനം പരാജയം: വിഎസ് ശിവകുമാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നും തനമൂലം കാലാവസ്ഥയില്‍ വന്‍വ്യതിയാനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് മുന്നറിയിപ്പുണ്ടായിരുന്നത് യഥാസമയം പൊതുജനങ്ങളെയും, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെയും അറിയിക്കാത്തത് സര്‍ക്കാരിന്റെ പരാജയമാണെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ. സര്‍ക്കാരിന്റെ ദുരന്ത നിവാരണം സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടു. എത്രപേര്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നോ, അവരുടെ പൂര്‍ണ്ണവിവരങ്ങളോ, സര്‍ക്കാരിനോ, ഉദ്യോഗസ്ഥര്‍ക്കോ, നിശ്ചയ—മില്ല.  കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ തുറന്നിട്ടില്ല. നടപടികള്‍ സ്വീകരിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശിതരൂര്‍ എംപി., വിഎസ് ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ ഇടവക പ്രതിനിധികളുമായും പൂന്തുറ പള്ളി മേടയില്‍ യോഗം ചേര്‍ന്നു.  തീരദേശമേഖലകളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുന്നതിനും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും ശിവകുമാര്‍ അറിയിച്ചു. പൂന്തുറ, വലിയതുറ, വെട്ടുകാട്, കൊച്ചുവേളി തുടങ്ങിയ സ്ഥലങ്ങളിലെ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വി.എസ്.ശിവകുമാര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it