Kollam Local

സര്‍ക്കാര്‍ വൃദ്ധ സദനം : അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്



കൊല്ലം:  പെരിനാട് അഷ്ടമുടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണത്തിന് ഉത്തരവിട്ടു.കൊല്ലം ജില്ലാ കലക്ടറും ജില്ലാ സാമൂഹിക നീതി ഓഫിസറും കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറിയും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് ജൂണ്‍ 22 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു.നരകതുല്യമായ ജീവിതമാണ് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ അനുഭവിക്കുന്നത്.  മദ്യവും കഞ്ചാവും സുലഭമാണെന്ന് പരാതിയില്‍ പറയുന്നു. ഒളികാമറയും ലിഫ്റ്റും മറ്റ് സൗകര്യങ്ങളുമായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it