സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: കെ പി എ മജീദ്

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ചും നാഷനല്‍ ഫഌഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സ്—കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരേ നടപടി എടുക്കാനാണ് നാലു മാസത്തിനു ശേഷം പിണറായി നിര്‍ദേശം നല്‍കിയത്. അപ്പോഴും ആര്‍എസ്എസ് തലവനെതിരേ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ മോഹന്‍ ഭാഗവതിനെതിരെയാണ് കേസെടുക്കേണ്ടത്. ഇപ്പോഴത്തെ ഈ ബോധോദയം പയ്യന്നൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴുള്ള സമ്മര്‍ദ തന്ത്രം മാത്രമാണ്. മുസ്‌ലിം-ന്യൂനപക്ഷ വേട്ടക്കായി പോലിസിനെ കയറൂരി വിടുമ്പോള്‍ സ്വന്തം അണികളെ പോലും രക്ഷിക്കാനാവാത്ത പരിതസ്ഥിതിയിലെത്തിയെന്നും മജീദ് പറഞ്ഞു.
Next Story

RELATED STORIES

Share it