Flash News

സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി



തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് മിന്നല്‍പ്പരിശോധന നടത്തി. മരുന്നു വിതരണത്തിലെ ക്രമക്കേട്, ലഭ്യതക്കുറവ് മുതലായവ സംബന്ധിച്ച് പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് ജില്ലാ മേധാവികളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  വിവിധ ആശുപത്രികളില്‍ നടന്ന പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. ജനറിക് മരുന്നുകള്‍ കുറിച്ചു നല്‍കണമെന്ന നിര്‍ദേശം പാലിക്കാതെ കമ്പനികളുടെ പേരില്‍ മരുന്ന് എഴുതിനല്‍കുക, രോഗികള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാതിരിക്കുക, വിലകൂടിയ മരുന്നുകള്‍ മാസങ്ങളോളം രോഗികള്‍ക്ക് നല്‍കാതെ കൈവശം വയ്ക്കുക, കാലാവധി തീര്‍ന്ന മരുന്നുകള്‍ ഡ്യൂട്ടി നഴ്‌സ് റൂമില്‍ സൂക്ഷിക്കുക, മരുന്നുകളെ സംബന്ധിച്ച സ്‌റ്റോക്ക് രജിസ്റ്ററിലെ കൃത്രിമം, ഫര്‍മസിസ്റ്റുകള്‍ ഡ്യൂട്ടി സമയത്ത് ആശുപത്രികളില്‍ കാണാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ആശുപത്രികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. പരിശോധനാ റിപോര്‍ട്ട് എസ്പിമാര്‍ കഴിഞ്ഞ ദിവസം ഡയറക്ടര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it