palakkad local

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: കുടുംബശ്രീ തെരുവുനാടകം സംഘടിപ്പിച്ചു

പാലക്കാട്: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ജില്ലാ മിഷന്റെ  തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് നാടകം അവതരിപ്പിച്ചത്. കിനാശ്ശേരി, കൊടുവായൂര്‍, ചിറ്റിലഞ്ചേരി എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. 2 ദിവസത്തെ ക്യാംപ് കൊണ്ട് തിയറ്റര്‍ ഗ്രൂപ്പംഗങ്ങള്‍ തന്നെയാണു നാടകം തയ്യാറാക്കിത്.
ഗാനങ്ങള്‍ വരികളെഴുതിയത് ലതാ മോഹന്‍ (കോര്‍ഡിനേറ്റര്‍ ,രംഗശ്രീ തിയറ്റര്‍ ഗ്രൂപ്പ്)തേങ്കുറുശ്ശി, കണ്ണാടി, കൊടുവായൂര്‍ സിഡിഎസുകളില്‍ നിന്നായി 10 സ്ത്രീകളാണ് തെരുവില്‍ നാടകമവതരിപ്പിച്ചത്. നവകേരള മിഷന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നേട്ടങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു നാടകാവതരണം. കാണികളുമായി നേരിട്ട് സംവദിക്കുന്ന രൂപത്തിലാണ് നാടകം അവതരിപ്പിച്ചത്. ആട്ടവും പാട്ടും പറച്ചിലുമായി കുടുംബംശ്രീ വനിതകള്‍ തെരുവിലിറങ്ങിയപ്പോള്‍ ചുറ്റും കൂടി നിന്നവരൊക്കെ അവരോടൊപ്പം ചേര്‍ന്നു. ലതാ മോഹന്‍, ഗീത പൊന്നു മണി, കെ കാര്‍ത്ത്യായനി, വി വത്സല, കെ കാഞ്ചന, എന്‍ യശോദ, കെ സജിത, കെ അര്‍ച്ചന, കെ സുമിത്ര, വിജയലക്ഷ്മി എന്നീ വനിതകളാണ്  രംഗശ്രീയ്ക്ക് വേണ്ടി തെരുവിലിറങ്ങിയത്.
ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍മാര്‍ എന്നിവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന നവകേരളം 2018 പ്രദര്‍ശനവിപണന മേളയില്‍ കുടുംബശ്രീയുടെ 40 സ്‌ററാളുകള്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ഹൈടെക് തേനീച്ചക്കൂട് മുതല്‍ ഫാന്‍സി ഉല്‍പ്പന്നങ്ങള്‍ വരെ ഇവിടെ ഒരുക്കിയിരിക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷ്യ വസ്തുക്കളുടെയും, കരകൗശല വസ്തുക്കളുടെയും,കൈത്തറി വസ്ത്രങ്ങളുടെയും, ഗൃഹോപകരണങ്ങളുടെയും  വലിയ ശേഖരമാണ് വിപണനത്തിനായി കുടുംബശ്രീ  ഒരുക്കിയിരിക്കുന്നു. പട്ടാമ്പിയില്‍ നടന്ന സരസ് മേളയില്‍ ജനങ്ങളുടെ മനസ്സ് കീഴടക്കിയ വനസുന്ദരിയെന്ന ഹെര്‍ബല്‍ ചിക്കന്‍ അടക്കമുള്ള കൊതിയൂറുന്ന ഗോത്രവിഭവങ്ങളും കായല്‍ വിഭവങ്ങളും നവകേരളം 2018 മേളയില്‍ ഒരുക്കിയിരിക്കുന്നു. രാവിലെ 11 മണിമുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനവും വിപണനവും നടക്കുക.  മെയ് 27ന് മേള അവസാനിക്കും.
Next Story

RELATED STORIES

Share it