സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

കോലാപൂര്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വൈ വി റെഡ്ഡി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്ത്. പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയില്‍ ഇത്തരം സാമ്പത്തിക അഴിമതികളില്‍ നിന്നു നികുതിദായകര്‍ക്ക് ഉണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മുകുള്‍ ചോസ്‌കിയും 13,000 കോടിയാണ് പിഎന്‍ബിയുടെ മുംബൈയിലെ ഒരു ശാഖയില്‍ നിന്നു തട്ടിയത്. കോലാപൂരിലെ ശിവജി സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആര്‍ബിഐയുടെ പ്രധാന ഉത്തരവാദിത്തം സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയും നിക്ഷേപകരുടെ സംരക്ഷണവുമാണെങ്കിലും ബാങ്കിങ് മേഖലയില്‍ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ആര്‍ബിഐയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലാണ് പിഎന്‍ബിയില്‍ തട്ടിപ്പ് നടന്നതെന്നും റെഡ്ഡി പറഞ്ഞു.
Next Story

RELATED STORIES

Share it