palakkad local

സരസ് മേളയ്ക്ക് തിരിതെളിഞ്ഞു

പട്ടാമ്പി: ദേശീയ സരസ് മേള പട്ടാമ്പി മുനിസിപ്പല്‍ മാര്‍ക്ക്റ്റ് ഗ്രൗണ്ടില്‍ മന്ത്രി ഡോ കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍, തൃത്താല ബ്ലോക്ക് പ്രസിഡന്റ് കെ പി എം പുഷ്പജ, വാര്‍ഡ് കൗണ്‍സിലര്‍ സുന്ദരന്‍കുട്ടി, കുടുംബശ്രീ ഗവേണിംഗ് ബോഡിയംഗം റിഷാ പ്രേംകുമാര്‍, എന്‍ പി വിനയകുമാര്‍,    പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ കെ വാപ്പുട്ടി, ജില്ലാ മിഷന്‍ കോ-ഓ—ഡിനേറ്റര്‍ പി സെയ്തലവി സംസാരിച്ചു. തുടര്‍ന്ന് പാലക്കാട് സ്വരലയയുടെ ഗാനമേള അവതരണവും നടന്നു. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സ്ത്രീ ശാക്തീകരണത്തിനെകുറിച്ച് സംസാരിച്ചു.
29സംസ്ഥാനങ്ങളില്‍ നിന്നുമായി 240 സ്റ്റാളുകളാണ് സരസ് മേളയില്‍ ഒരുക്കിയിട്ടുളളത്. എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ വിവിധ കലാപരിപാടികള്‍ സരസ് മേളയില്‍ ഉണ്ടാകും. ഏപ്രില്‍ 7വരെ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ മേള തുടരും.
Next Story

RELATED STORIES

Share it