kannur local

സമാധാന സന്ദേശവുമായി പീസ് ഫെസ്റ്റിവല്‍

കണ്ണൂര്‍: ജില്ലയുടെ സമാധാന ശ്രമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പീപിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ഒന്നാം വാര്‍ഷികവും ഫെസ്റ്റിവലും നടത്തി. വൈകീട്ട് ടൗണ്‍ സ്‌ക്വയറില്‍ ഫെസ്റ്റിവലും സാംസ്‌കാരിക സമ്മേളനവും ഏകത പരിഷത്ത് ചെയര്‍മാന്‍ പി വി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് മൂവ്‌മെന്റ് ചെയര്‍മാന്‍ ഫാ. സ്‌കറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് ഗന്ധിഗ്രാം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മാര്‍ക്കണ്ഡേയന്‍ മുഖ്യാതിഥിയായി. സമാധാന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളെഴുതിയ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സമാധാന പ്രതിജ്ഞയും ദീപം തെളിയിക്കലും നടന്നു. തുടര്‍ന്ന് ഗാനമേള, വോയ്‌സ് ഓഫ് ഹാര്‍മണി എന്നിവ അരങ്ങേറി.
Next Story

RELATED STORIES

Share it