സമസ്ത മേഖലകളെയും പിന്നോട്ടടിപ്പിച്ചു : ചെന്നിത്തല



മുക്കം: നോട്ടു നിരോധനത്തിലൂടെ അങ്ങേയറ്റം അപലപനീയമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടു നിരോധനം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ മുക്കം എരഞ്ഞിമാവില്‍ തേജസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരോധന നടപടി വികസനരംഗത്ത് രാജ്യത്തെ വര്‍ഷങ്ങള്‍ പിന്നോട്ടുവലിച്ചു. രാജ്യത്തിന്റെ വ്യാപാര-വ്യവസായ മേഖല തകര്‍ന്നടിഞ്ഞു. ചെറുകിട കച്ചവടക്കാരുടെ അന്നം മുട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. ആറു പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യം നേടിയ പുരോഗതി മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികളിലൂടെ അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it