സമരക്കാരെ വിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നു: എം ഐ ഷാനവാസ്
BY kasim kzm20 Dec 2017 3:07 AM GMT
kasim kzm20 Dec 2017 3:07 AM GMT
മുക്കം: കൊച്ചി മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവരെ സ്വാധീനിക്കുന്നതിനായി ഗെയില്‍ അധികൃതര്‍ കോടിക്കണക്കിന് രൂപയുമായി ഇറങ്ങിയിരിക്കുകയാണന്ന് എം ഐ ഷാനവാസ് എംപി. നെല്ലിക്കാപറമ്പില്‍ പദ്ധതി പ്രദേശത്തേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി പറയുന്ന ഏത് സമരത്തിലും അവര്‍ക്കൊപ്പം നില്‍ക്കും. സമരക്കാര്‍ തീവ്രവാദികള്‍ ആണങ്കില്‍ ഒന്നാമത്തെ തീവ്രവാദി താനാണ്. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് പൈപ്പിടാന്‍ സര്‍ക്കാരും ഗെയിലും ശ്രമിച്ചാലും അത് നടക്കില്ല. സമരക്കാര്‍ക്കെതിരെ അക്രമമഴിച്ചുവിടുന്ന മുക്കം എസ്‌ഐക്കെതിരേ രൂക്ഷമായ ഭാഷയിലാണ് ഷാനവാസ് പ്രസംഗിച്ചത്. എസ്‌ഐക്ക് മൃതദേഹങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും എസ്‌ഐ കൊല കേസില്‍ പ്രതിയാവാന്‍ പോവുകയാണന്നും ഷാനവാസ് പറഞ്ഞു. ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാവില്ലന്ന് പറയുന്നത് വെറുതെയാണ്. കെഎംസിടി കോളേജിനായി അലൈന്‍മെന്റ് മാറ്റി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT