Flash News

സമരം നടത്തിയാല്‍ കൊല്ലുമെന്ന് സിപിഎമ്മിന്റെ ഭീഷണിയുണ്ട്:പൊമ്പിളൈ ഒരുമൈ നേതാവ്

സമരം നടത്തിയാല്‍ കൊല്ലുമെന്ന് സിപിഎമ്മിന്റെ ഭീഷണിയുണ്ട്:പൊമ്പിളൈ ഒരുമൈ നേതാവ്
X


കോഴിക്കോട്: ഇനി സമരം നടത്തിയാല്‍ കൊല്ലുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗോമതി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഇതുകൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ജൂണ്‍ 9 മുതല്‍ മൂന്നാറില്‍ വീണ്ടും ഭൂസമരം തുടങ്ങുമെന്നും ഗോമതി വ്യക്തമാക്കി.
സര്‍ക്കാര്‍ തരാമെന്നേറ്റ മൂന്ന് സെന്റ് ഭൂമി തങ്ങള്‍ക്ക് വേണ്ട. ഒരേക്കര്‍ ഭൂമി തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണം. അല്ലാത്തപക്ഷം തങ്ങള്‍ ഭൂമി കൈയ്യേറുമെന്നും ഗോമതി പറഞ്ഞു.
മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നിരാഹാര സമരം നടത്തിയിരുന്നു. കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായ ഗോമതിയെയും മറ്റ് നേതാക്കളെയും പോലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നിരാഹാരസമരം അവസാനിപ്പിച്ച ഗോമതി സത്യാഗ്രഹ സമരം നടത്തുകയും പിന്നീട് ഇത് അവസാനിപ്പിക്കുകയും ചെയ്തു. ജൂണ്‍ 9ന് മൂന്നാറില്‍ വീണ്ടും ഭൂസമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചാണ് ഗോമതി അന്ന് സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it