Flash News

സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു

സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി പോലിസ് മര്‍ദിച്ചു. സംഭവം വിവാദമായതോടെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ പ്രശ്‌നത്തില്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഒരു സംഘം കര്‍ഷകരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്‌റ്റേഷനിലിരുത്തുകയും മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫിസിന് മുന്നിലാണ് കര്‍ഷകര്‍ സമരം ചെയ്തത്. സമരം പോലിസ് തടഞ്ഞതോടെ സംഘര്‍ഷമായി. കര്‍ഷകര്‍ക്കെതിരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
കര്‍ഷകരെ പോലിസ് സ്‌റ്റേഷനില്‍ ഇരുത്തിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ പോലിസ് അധികൃതരോട് നിര്‍ദേശിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. നാല് മണിക്കൂറോളം ഇവരെ കസ്റ്റഡിയില്‍ ഇരുത്തി. 'കര്‍ഷകരെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനെത്തിയവരോടായിരുന്നു പോലിസിന്റെ ക്രൂരത. എന്നാല്‍ സമരം സംഘടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ഒരു തരത്തിലുള്ള സമരത്തെയും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it