സമദ് വോട്ടുചെയ്തത് കാലുകൊണ്ട്
BY Sumeera SMR17 May 2016 4:57 AM GMT
Sumeera SMR17 May 2016 4:57 AM GMT
പുളിക്കല്‍: ഇരു കൈകളുമില്ലാത്ത സമദ് വോട്ടുചെയ്തത് കാലുകൊണ്ട്. കൊണ്ടോട്ടി കൊട്ടപ്പുറം മുഴങ്ങല്ലൂര്‍ പിഎന്‍സി അബ്ദുള്‍ സമദാണ് ചൂണ്ടുവിരലില്‍ വോട്ടുമഷി പുരട്ടി കാലുകൊണ്ട് ബട്ടണ്‍ അമര്‍ത്തി വോട്ടവകാശം വിനിയോഗിച്ചത്. പുളിക്കല്‍ കൊടികത്തിപ്പറമ്പ് ദലീലുല്‍ ഹുദാ മദ്റസയിലെ 71 നമ്പര്‍ പോളിങ് ബൂത്തിലാണു സമദ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് മഷി പുരട്ടാനായി ഇടതുകാലിലെ രണ്ടാം വിരല്‍ നീട്ടി, വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്തി, പരസഹായമില്ലാതെ വോട്ട് ചെയ്യുകയായിരുന്നു. സ്കൂളില്‍ ആറാംക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് വേനലവധിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ െെകകള്‍ ഇലട്രിക് ലൈനില്‍ തട്ടി നഷ്ടപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികല്‍സയിലായിരുന്ന സമദിന്റെ രണ്ട് കൈകളും തോളില്‍വച്ച് മുറിച്ചുമാറ്റുകയായിരുന്നു. ഡിഗ്രി പൂര്‍ത്തീകരിച്ച ബിരദാനന്ത ബിരുദ പഠനത്തിലാണ് ഇരുപത്തിയഞ്ചുകാരന്.
വോട്ടവകാശത്തിന് അര്‍ഹനായപ്പോള്‍ തന്നെ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു. പിന്നീട് കാലു കൊണ്ടു മെബൈലും, കംപ്യൂട്ടറും പ്രവര്‍ത്തിക്കുന്നത് പഠിച്ച മനക്കരുത്തില്‍ കാലുകൊണ്ട് വോട്ട് ചെയ്യാനും ശീലിച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT