സമകാലീന ഏഷ്യന്‍ സിനിമകളുമായി സിനിരമ

തിരുവനന്തപുരം: വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിന് അര്‍ഹമായ ദി വുമണ്‍ ഹു ലെഫ്റ്റ്''ഏഷ്യന്‍ സിനിരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 30 വര്‍ഷത്തിനുശേഷം ജയില്‍മോചിതയായ സ്ത്രീയുടെ ജീവിതത്തിലൂടെ 90കളിലെ ഫിലിപ്പീന്‍സിലെ സംഘര്‍ഷാന്തരീക്ഷം ചിത്രം ചര്‍ച്ചചെയ്യുന്നു. ലവ് ഡയസാണ് സംവിധായകന്‍.
ഹോങ്‌കോങ്, ബുസാന്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നു തിരഞ്ഞെടുത്ത ആറു ചിത്രങ്ങളാണ് ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍. ആന്‍ഡി ലോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹോങ്‌കോങ് ചിത്രമായ ഹാപ്പിനെസ്സ്, ലാവോ ഷീയുടെ ചെറുകഥയെ ആസ്പദമാക്കി മീ ഫെങ് സംവിധാനം ചെയ്ത മിസ്റ്റര്‍ നോ പ്രോബ്ലം, ചൈനയിലെ കുപ്രസിദ്ധരായ മൂന്ന് അധോലോക നായകരുടെ യഥാര്‍ഥ ജീവിതം പ്രമേയമായ ട്രിവിസ, 89ാമത് ഓസ്‌കര്‍ അവാര്‍ഡിലെ മികച്ച വിദേശഭാഷാ വിഭാഗത്തിലേക്ക് സിംഗപ്പൂര്‍ നാമനിര്‍ദേശം ചെയ്ത ബൂ ജുന്‍ഫെങിന്റെ അപ്രന്റിസ്, പ്രണയം ചിത്രീകരിച്ച യോന്‍ഫാന്റെ കളര്‍ ബ്ലോസംസ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
Next Story

RELATED STORIES

Share it