Flash News

സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
X

തിരുവനന്തപുരം:വരാപുഴ ശ്രിജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല.കേസിന്റെ അന്വേഷണം സ്തഭിച്ച  സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.വിഡി സതീഷനാണ് പ്രമേയം നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്നാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. സഭ താല്‍കാലികമായി നിര്‍ത്തിവെച്ച് സ്പീക്കര്‍ മുഖ്യമന്ത്രിയോടും, പ്രതിപക്ഷ നേതാവിനോടും ചര്‍ച്ച നടത്തുന്നു,അതേ സമയം കോടതിയുടെ അധികാര പരിധിയിലിരിക്കുന്ന കാര്യമാണെങ്കില്‍ കൂടി സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ വിവേചനധികാരമുണ്ടെന്നും,ശ്രിജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ ശ്രമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം സഭയില്‍ പോലീസിന്റെ വീഴ്ച്ച ഉയര്‍ത്തികാട്ടുന്നത്.
Next Story

RELATED STORIES

Share it