Pathanamthitta local

സബ് രജിസ്ട്രാര്‍ ഓഫിസ് മതില്‍ക്കെട്ട് തകര്‍ന്ന് മാസങ്ങളായിട്ടും പുനര്‍നിര്‍മിച്ചില്ല

പന്തളം:  സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മാണത്തിനു നടപടിയില്ല. സാമൂഹിക വിരുദ്ധരും നായക്കളും ഓഫിസ് പരിസരത്ത് കടന്നു കയറുന്നതായി വ്യാപക പരാതി.
തകര്‍ന്ന മതില്‍കെട്ട് പുനര്‍നിര്‍മ്മിച്ച് സുരക്ഷിതമാക്കാതെ വൈകുന്നേരം ജീവനക്കാര്‍ മുന്‍വശത്തെ ഗേറ്റ് പൂട്ടി പോകുന്നത് പൊതുജനങ്ങളില്‍ ഓഫീസിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കയ്ക്കു ഇടയാക്കിയിട്ടുണ്ട്. രജിസ്റ്റേഷന്‍ സംബന്ധമായ അധികാരിക രേഖകളുടെ പരിശോധന, കൃത്യത, വിടുതല്‍, സൂക്ഷിക്കല്‍ എന്നിവ നടത്തുന്ന ഗവണ്‍മെന്റ് സ്ഥാപനമാണ് സുരക്ഷിതത്വമില്ലാതെ കിടക്കുന്നത്. അമ്പതു വര്‍ഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പില്‍ നിക്ഷിപ്തമാണ്. മതില്‍ തകര്‍ന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ അറിയിക്കുകയും അധികാരികള്‍ എത്തി പരിശോധന നടത്തി തകര്‍ന്നു വീണ മതിലിന്റെ ചിത്രങ്ങളെടുെത്തന്നും അതീവ സുരക്ഷാ ഭീഷണിയും ഉദ്യോഗസ്ഥരെ അറിയിച്ചതായി പന്തളം സബ് രജിസ്ട്രാര്‍ ഓഫിസര്‍ പത്മകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it