Flash News

സഫീര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

സഫീര്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
X
പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. നമ്പിയാംകുന്ന് കോടിയില്‍ സെയ്ഫ്അലി(22) ആണ് പൊലീസ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി.



സിപിഐ പ്രവര്‍ത്തകരായ അജീഷ് (24), അബ്ദുള്‍ ബഷീര്‍(24), മുഹമ്മദ് സുബ്ഹാന്‍(20), മുഹമ്മദ് ഷര്‍ജില്‍(20), എം.കെ.റാഷിദ്(24) എന്നിവര്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. ഇവരെ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.ഫെബ്രുവരി 25ന് രാത്രി ഒമ്പതുമണിയോടെയാണ് സഫീര്‍ കുത്തേറ്റ് മരിച്ചത്.
Next Story

RELATED STORIES

Share it