palakkad local

സഫീര്‍ വധംപോലിസിനെതിരേ യുഡിഎഫ് നേതാക്കള്‍

മണ്ണര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍. ഇന്നലെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ നേതാക്കള്‍ സഫീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ക്രിമിനലുകള്‍ക്ക് ചില പാര്‍ട്ടികള്‍ രാഷ്ട്രീയ അഭയം നല്‍കിയതാണ് മണ്ണാര്‍ക്കാട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോലിസ് നിഷ്‌ക്രിയമായാണ് പെരുമാറായിത്.
നിയമം നിയമത്തിന്റെ വഴിക്കല്ല കുറ്റവാളികളുടെ വഴിക്കാണ് പോകുന്നത്. മണ്ണാര്‍ക്കാട് നടന്ന്ത് ഗുണ്ടായിസമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അകമ്ര രാഷ്ട്രീയത്തില്‍ സിപിഐ-സിപിഎമ്മിനോട് മല്‍സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.
സഫീറിന്റെ കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടെന്നും കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അപലപിച്ചു കൊണ്ട് നടക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കയ്യില്‍ നിന്നും മെംബര്‍ഷിപ്പ് സ്വീകരിച്ച ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നില്‍.
അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സിപിഐ ആണെന്നും എം എം ഹസ്സന്‍ ആരോപിച്ചു.  യുഡിഎഫ് നേതാക്കളായ കെ എസ് ഹംസ, കളത്തില്‍ അബ്ദുല്ല, സി എ എം എ കരീം, സി ചന്ദ്രന്‍, കെ എ ചന്ദ്രന്‍, രാമസ്വാമി, പി എ തങ്ങള്‍, മരക്കാര്‍മാരായമംഗലം, ടി എ സലാം, വി വി ഷൗക്കത്തലി. പി ആര്‍ സുരേഷ്, പി അഹമ്മദ് അഷറഫ്, ഫായിദ ബഷീര്‍, ടി എ സിദ്ധീഖ്, എന്‍ ഹംസ, ഹുസൈന്‍ കോളശ്ശേരി തുടങ്ങിയവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it