thrissur local

സഫീര്‍ അബ്ദുല്ല യുടെ അസ്വാഭാവിക മരണം പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് എസ്ഡിപിഐ

പെരുമ്പിലാവ്: കടവല്ലൂര്‍ സ്വദേശി സഫീര്‍ അബ്ദുല്ല(27)യുടെ  അസ്വാഭാവിക മരണത്തിലേ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സഫീര്‍ അബ്ദുല്ലയെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ ബന്ധുക്കളിലും പൊതുജനങ്ങളിലും ദുരൂഹതയുണ്ടാക്കി. സഫീര്‍ അബുദുല്ലയുടെ മരണത്തിലുള്ള അസ്വാഭാവികത പുറത്തു കൊണ്ടുവരാന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഷെമീര്‍, മജീദ് കടവല്ലൂര്‍, സൈഫുദ്ധീന്‍ തങ്ങള്‍, റാഫി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it