Alappuzha local

സപ്ലൈകോ ഇതുവരെ 443 ലോഡ് നെല്ല് സംഭരിച്ചു

എടത്വാ: ജില്ലയില്‍  പുഞ്ചകൃഷിവിളവെടുപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് സിവില്‍സ്‌പ്ലൈസ്‌കോര്‍പറേഷന്‍ വഴിയുള്ള നെല്ല് സംഭരണവും പുരോഗമിക്കുന്നു.
ജില്ലയില്‍ 443 ലോഡ് സംഭരിച്ചപ്പോള്‍കുട്ടനാട്ടില്‍ നിന്നു മാത്രമായി 324 ലോഡാണ് സംഭരിച്ചത്. കുട്ടനാട്ടിലെ നീലമ്പേരൂര്‍, ചമ്പക്കുളം, തകഴി, എടത്വാ, വീയപുരം പഞ്ചായത്തുകളിലാണ്‌വിളവെടുപ്പിനൊപ്പം സംഭരണവും പുരോഗമിക്കുന്നത്. ആകെ 37 അംഗീകൃതമില്ലുകളാണ്‌സജീവമായി സംഭരണവുമായി രംഗത്തുള്ളത്.
എന്നാല്‍ സംഭരണം കാര്യമായി നടക്കുന്നുണ്ടെന്നു പറയുമ്പോഴും ഏകദേശം 400 ലോഡിനു മുകളില്‍ നെല്ല് പാടശേഖരങ്ങളില്‍ സംഭരണവും കാത്ത് കിടക്കുകയാണ്. അരിമില്ലുകള്‍ പ്രോസസിങ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന്ആവശ്യപ്പെട്ട്  നടത്തിയ സമരത്തെ തുടര്‍ന്ന്ഏതാനം ദിവസങ്ങളില്‍ സഭരണം നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 400 ലോഡോളം നെല്ല്‌കെട്ടിക്കിടക്കാന്‍ കാരണമായത്.
വരുംദിവസങ്ങളില്‍ പൂര്‍ണമായും സംഭരണം നടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കിലോ നെല്ലിന് 14.10 ക്രമത്തില്‍ 62 ലോഡിന്റെ വില കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ ഇനത്തില്‍ എട്ടു കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തുകഴിഞ്ഞു. താങ്ങുവിലയായ കിലോ ഗ്രാമിനു 21 രൂപയില്‍ ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല എന്നു മാത്രമല്ല എന്ന് വിതരണംചെയ്യുമെന്നതിലും വ്യക്തതയില്ല.
മുമ്പ് ആറു പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ഓഫിസറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി പാസായ 12 പേരെ താല്‍ക്കാലികമായി പാഡി മാര്‍ക്കറ്റിങ് അസിസ്റ്റന്റുമാരായി നിയമിച്ചതാണ് ഏക ആശ്വസം. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പ്രായോഗിക പരിജ്ഞാനമില്ലാത്തത് സംഭരണത്തിന് ഭാഗീകമായ പ്രതിസന്ധിസൃഷ്ടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സുരേഷ്‌കുമാറാണ് പാഡി മാര്‍ക്കറ്റിങ് ഓഫിസറായി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it