സന്നാഹം: ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

മുംബൈ: ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാമത്തെയും അവസാനത്തെയും സന്നാഹമല്‍സരത്തില്‍ ഇന്ത്യ ഇന്നു കരുത്തരായ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. രാത്രി 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. ഇതേ വേദിയില്‍ വൈകീട്ട് മൂന്നിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടുമായി പോരടിക്കും.
വ്യാഴാഴ്ച രാത്രി നടന്ന സന്നാഹ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 45 റണ്‍സിനു തകര്‍ത്തതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. പുറത്താവാതെ 98 റണ്‍സ് വാരിക്കൂട്ടിയ ഓപണര്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. രോഹിത്തിന്റെ മികവില്‍ ഇന്ത്യ ആറു വിക്കറ്റിന് 185 റണ്‍സെടുത്തോള്‍ വിന്‍ഡീസ് നാലു പന്ത് ശേഷിക്കെ 140ന് പുറത്താവുകയായിരുന്നു.
Next Story

RELATED STORIES

Share it