Idukki local

സത്രത്തിലേക്ക് പോയ വാഹനം അപകടത്തില്‍പ്പെട്ടു

വണ്ടിപ്പെരിയാര്‍: വിനോദസഞ്ചാരികളുമായി സത്രത്തിലേക്ക് പോയ ജീപ്പും കാറും തമ്മില്‍ കൂട്ടിയിടിച്ചു. പെരിയാര്‍- മൂഴിയാര്‍ റോഡില്‍ ചപ്പാത്ത് പാലത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കുമളിയില്‍ നിന്ന് വിനോദ സഞ്ചാരികളുമായി സത്രത്തിലേക്ക് പോവുകയായിരുന്നു ജീപ്പ്. വള്ളക്കടവില്‍ നിന്ന് പെരിയാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ചപ്പാത്ത് പാലത്തിന്റെ സമീപത്തെ വളവിലായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Next Story

RELATED STORIES

Share it