malappuram local

സത്യവാണിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് മഹല്ല് കമ്മിറ്റി മാതൃകയായി

രാമപുരം: മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് ജുമാമസ്ജിദ് മഹല്ല് പരിധിയിലെ കോട്ടുവാട് വടക്കേ തൊടി കോളനിയിലെ പരേതനായ വി ടി രമേഷിന്റെ മൂത്ത മകള്‍ സത്യവാണിയുടെ ബിഎസ്എസി നഴ്‌സിങ് പഠനചെലവുകള്‍ ഏറ്റെടുത്ത് മസ്ജിദ് കമ്മിറ്റി മാതൃകയായി.
മംഗലാപുരത്തെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ഒരു ലക്ഷം രൂപ വാര്‍ഷിക ഫീ കരാറിലാണ് സത്യവാണി ചേര്‍ന്നത്, ഉടന്‍  തന്നെ അച്ചന്‍ രമേഷ് രോഗം ബാധിച്ച് മരിച്ചു.രമേഷിന്റെ ചികില്‍സയെ തുടര്‍ന്ന് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും നിര്‍ധന കുടുംബത്തിന്റെ ചുമലിലായി.ഇതിനിടെ സത്യവാണിയുടെകോളജ് ഫി ഗഡുഅടക്കേണ്ട കാലാവധി തെറ്റി. കോളജ് അധികാരികള്‍ പുറത്താക്കല്‍ മുന്നറിയിപ്പു നല്‍കി.
സത്യവാണിയും അമ്മശാന്തയും ഏക സഹോദരന്‍ വിഘ്‌നേഷും സഹായം തേടി അലഞ്ഞു.നിരവധിയാളുകളെ സമീപിച്ചു .പരിഹാരത്തിനായി പരിമിതികള്‍ പറഞ്ഞ് എല്ലാവരും മടക്കി അയച്ചു. ഒടുവില്‍ പള്ളിയില്‍ പോയി പറയാന്‍ അയല്‍വാസിയായ സഹോദരന്റെ നിര്‍ദേശം കിട്ടി.  സത്യവാണിയുടെ കയ്യും പിടിച്ച് ശാന്ത പള്ളി കമ്മിറ്റിയെ സമീപിച്ചു.
ശാന്തയുടെഅഭ്യര്‍ഥന മാനിച്ച് ഒരു ഉദാരമതിയുടെ സഹായത്തോടെ കോളജിലെ ഫീ ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുക്കുവാന്‍ തിരുമാനിച്ചു.
മഹല്ല് പ്രസിഡന്റെ എന്‍.മുഹമ്മദ് മുസ്ല്യാര്‍, ഖത്തീബ് അശ്‌റഫ് ഫൈസി മുള്യാകുര്‍ശി, സെക്രട്ടറി കല്ലന്‍ കുന്നന്‍ മൊയ്തി, ഖജാഞ്ചി കക്കാട്ടില്‍ ഹംസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകള്‍ കൈമാറി.
Next Story

RELATED STORIES

Share it