സഗൗരവം പിണറായി; ദൈവനാമത്തില്‍ മൂന്നുപേര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് സഗൗരവം. കമ്മ്യൂണിസ്റ്റ് മന്ത്രിമാരെല്ലാം സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മൂന്നു പേര്‍ മാത്രം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
ജനതാദള്‍-എസ് മന്ത്രി മാത്യു ടി തോമസ്, കോണ്‍ഗ്രസ്-എസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സിപിഎം സ്വതന്ത്രനായ കെ ടി ജലീലും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, സിപിഎം- സിപിഐ മന്ത്രിമാരും എന്‍സിപി മന്ത്രി എ കെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. കേരളത്തില്‍ ആദ്യമായാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭാംഗങ്ങള്‍ അധികാരമേല്‍ക്കുന്നത്.
കീഴ്‌വഴക്കങ്ങളനുസരിച്ച് ദൃഢപ്രതിജ്ഞ ചെയ്തും ദൈവനാമത്തിലുമാണ് മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യാറുള്ളത്.
Next Story

RELATED STORIES

Share it