സംസ്കാരത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണം: പിണറായി
BY Rayees RKN11 Oct 2015 10:05 AM GMT
Rayees RKN11 Oct 2015 10:05 AM GMT
മൊകേരി: വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പൊതുസമൂഹം കരുതലോടെ കാണണമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഗ്രന്ഥശാലാ സംഘം 70ാം വാര്‍ഷികത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമവും ഐ വി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായങ്ങളും ചിന്തകളും ഉണ്ടാവുമ്പോള്‍ അത് സഹിഷ്ണുതയോടെ കാണാന്‍ ഭരണകൂടത്തിനാവുന്നില്ല. എം എം കല്‍ബുര്‍ഗിയുടെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും കൊലപാതകം ഇതാണ് തെളിയിക്കുന്നത്.
ഇവരെ പോലെ അന്ധവിശ്വാസങ്ങള്ക്കെതിരേ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു വാഗ്ഭടാനന്ദന്. ഒരുഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ചില പ്രവൃത്തികളെ പോലും അദ്ദേഹം ചോദ്യംചെയ്തു. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയപ്പോള്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ശക്തി കുറഞ്ഞുപോയോ എന്നതാണ് സംശയം. വര്‍ഗീയതയെ എതിര്‍ക്കാതിരിക്കുക എന്നതിനര്‍ഥം വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുക എന്നതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷത വഹിച്ചു. 75 വയസ് തികഞ്ഞ ആദ്യകാല പ്രവര്‍ത്തകരെ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന് ആദരിച്ചു. ജി ഡി നായരുടെ പുസ്തകം സുധാ അഴീക്കോടന്‍ കെ പി പ്രദീപ് കുമാറിനും, എ പത്മനാഭന് തയ്യാറാക്കിയ പുസ്തകം പ്രേമാനന്ദ് ചമ്പാട് കാഞ്ഞായി ബാലനും, ശങ്കരനാരായണന്റെ പുസ്തകം മുകുന്ദന് മഠത്തില്‍ പാട്യം വിശ്വനാഥനും നല്കി പ്രകാശനം ചെയ്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT