Pathanamthitta local

സംസ്ഥാന സര്‍ക്കാര്‍ മദ്യനയം തിരുത്തണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

പത്തനംതിട്ട: കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന സൗഹൃദ കുടുംബാന്തരീക്ഷം തകര്‍ക്കാന്‍ കാരണമാകുന്ന പുതിയ മദ്യനയത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ കടയ്ക്ക്ല്‍ അബ്ദുല്‍ അസീസ് മൗലവി ആവശ്യപ്പെട്ടു. ജംഈയ്യത്തുല്‍ ഉലമാ ജില്ല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിവിധിയുടെ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന അധ്യക്ഷത വഹിച്ച ജില്ല പ്രസിഡന്റ് ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം എന്‍ കെ അബ്ദുല്‍ മജീദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര നിരീക്ഷകന്‍ വി എം അബ്ദുല്ലാഹ് മൗലവി  റിട്ടേണിങ് ഓഫിസറായി പുതിയ ജില്ല ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ ഖാസിമി(പ്രസിഡന്റ്), പി എ ശരീഫുദ്ദീന്‍ മൗലവി, ടി എ  മുഹമ്മദ് കുട്ടി മൗലവി(വൈ.പ്രസിഡന്റ്), എം എസ്  സൈനുദ്ദീന്‍ മൗലവി(ജനറല്‍ സെക്രട്ടറി), അബ്ദുസ്സമീഅ് മൗലവി അല്‍കൗസരി, അശ്‌റഫ് മൗലവി അല്‍ഖാസിമി(സെക്രട്ടറിമാര്‍), സി എച്ച് സൈനുദ്ദീന്‍ മൗലവി സിറാജി(ഖജാന്‍ജി). 21 അംഗ വര്‍ക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it