സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് ജൂലൈ എട്ടിനു അവതരിപ്പിക്കും. ഈമാസം 24ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം ആരംഭിക്കുക. ജൂലൈ 19 വരെ സമ്മേളനം തുടരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തികനില വ്യക്തമാക്കുന്ന ധവളപത്രം സഭയുടെ മേശപ്പുറത്തുവയ്ക്കാനാണു ധനവകുപ്പിന്റെ തീരുമാനം. ജൂലൈ ആറിനായിരിക്കും ധവളപത്രമിറക്കുക. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത നികുതിനിര്‍ദേശങ്ങളും നികുതി പിരിവ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാവും.
Next Story

RELATED STORIES

Share it