kasaragod local

സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ റോള്‍ ബോള്‍ ചാംപ്യന്‍ഷിപ്പ് നാളെ മുതല്‍

കാഞ്ഞങ്ങാട്: ക്രൈസ്റ്റ് ട്രോഫിക്കുള്ള സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ റോള്‍ ബോള്‍ ചാംപ്യന്‍ഷിപ്പ് നാളെയും മറ്റന്നാളുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ റോള്‍ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കും.
ആണ്‍കുട്ടികളുടെ 24 ടീമുകളും ആറു പെണ്‍കുട്ടികളുടെ ടീമുകളുമാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യമായിട്ടാണ് റോള്‍ ബോള്‍ മല്‍സരം ഇന്റര്‍ സ്‌കൂള്‍ തലത്തില്‍ നടക്കുന്നത്. ലോകത്ത് 42 രാജ്യങ്ങളില്‍ മല്‍സരം നടന്നിട്ടുണ്ട്.
നാലു തവണ റോള്‍ ബോള്‍ മല്‍സരങ്ങളുടെ ലോക മല്‍സരം നടന്നിരുന്നു. റോളാര്‍ സ് കൈറ്റ് ഉപയോഗിച്ചുള്ള ഹാന്‍ ബോളാണ് റോള്‍ ബോള്‍ മല്‍സരത്തിലുള്ളത്.
ക്രൈസ്റ്റ് സ്‌കൂളിലെ കുട്ടികള്‍ 2008 മുതല്‍ മിനി, സബ് ജൂനിയര്‍, ജൂനിയര്‍ മല്‍സരങ്ങളിലും സംസ്ഥാന തലങ്ങളിലും മല്‍സരിക്കുന്നുണ്ട്. സ്‌കൂളില്‍ നിന്ന് നാലു കുട്ടികള്‍ കേരളത്തെ പ്രതിനിധീകരിച്ച് നാഷണല്‍ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഒരു ടീമില്‍ 12 അംഗങ്ങളാണ് ഉണ്ടാകുക. നാളെ രാവിലെ ഒമ്പതിന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോജോ പന്തമാക്കല്‍, പിടിഎ പ്രസിഡന്റ് ഡോ. കെ അബൂബക്കര്‍, അഡ്വ. ബാബുരാജ്, രാജ്കുമാര്‍, ബിജു തോമസ്, പവിത്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it