സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാവും: മാണി
BY Sumeera SMR23 April 2016 4:44 AM GMT
Sumeera SMR23 April 2016 4:44 AM GMT
പാലാ: സംസ്ഥാനത്ത് ഇപ്രാവശ്യവും യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നു മന്ത്രി കെ എം മാണി. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു വസതിയില്‍ നിന്നും കോട്ടയത്തേക്കു യാത്രതിരിക്കുന്നതിനു മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ ഇത്തവണയും തന്നെ വിജയിപ്പിക്കും. കഴിഞ്ഞ 12 തവണയും തന്നെ വിജയിപ്പിച്ചവരാണ് പാലായിലെ പ്രിയ വോട്ടര്‍മാര്‍. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നാണു പ്രത്യാശയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് യുഡിഎഫിനോടാണു പ്രിയം. വികസനവും ക്ഷേമവും രോഗികള്‍ക്ക് ആശ്വാസവും നല്കിയ സര്‍ക്കാരാണിത്. പ്രചാരണത്തിനു പാലായില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ പോവുമെന്നും കെ എം മാണി പറഞ്ഞു.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT