Flash News

സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍
X


തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. ലിറ്ററിന് 14 പൈസ കൂടി 78.61 രൂപയാണ് ഇന്നത്തെ പെട്രോളിന്റെ വില. ഡിസല്‍ 19 പൈസ കൂടി 71.52 രൂപയിലെത്തി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് പെട്രോള്‍,ഡീസല്‍ വില വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 2013 സപ്തംബറിലാണ് ഏറ്റവും ഉയര്‍ന്ന വില പെട്രോളിന് രേഖപ്പെടുത്തിയത്. അന്ന് ലിറ്ററിന് 78.47 രൂപ ആയിരുന്നു. 71.29 ആയിരുന്നു അന്നത്തെ ഡീസല്‍ വില. രാജ്യമെങ്ങും ഇന്ധനവില കുതിച്ചുയരുകയാണെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണു കൂടുതല്‍.
Next Story

RELATED STORIES

Share it