Flash News

സംസ്ഥാനത്തെ 38 സ്‌കൂളുകള്‍ക്ക് 42 കോടി



കിളിമാനൂര്‍: മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാനത്തെ 38 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) മുഖാന്തരമാണ് തുക അനുവദിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ആധുനിക ലബോറട്ടറി, ലൈബ്ര—റി സൗകര്യങ്ങള്‍ ഒരുക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം- ആറു കോടി, കൊല്ലം- രണ്ട്, പത്തനംതിട്ട- ഒന്ന്, ഇടുക്കി- രണ്ട്, ആലപ്പുഴ- ഒന്ന്, കോട്ടയം- രണ്ട്, തൃശൂര്‍- അഞ്ച്, പാലക്കാട്- ഒന്ന്, മലപ്പുറം- ആറ്, കോഴിക്കോട്- ഒന്ന്, വയനാട്- മൂന്ന്, കണ്ണൂര്‍- ആറ്, കാസര്‍കോട്- രണ്ടു കോടി എന്നിങ്ങനെയാണ് തുക നല്‍കുക.
Next Story

RELATED STORIES

Share it