kozhikode local

സംവരണം അട്ടിമറിക്കാന്‍ ഇടതുമുന്നണി ശ്രമിക്കരുത്: കേരള പട്ടികജാതി- പട്ടികവര്‍ഗ ഐക്യവേദി

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കാനുള്ള ഇടതു മുന്നണി തീരുമാനം പിന്‍വലിക്കണമെന്നും ഈ തീരുമാനം ഭരണഘടനാ വിരുദ്ധവും നിലവിലെ സംവരണം അട്ടിമറിക്കാനുള്ള ആദ്യ ചുവടുവയ്പ്പുമാണെന്നും കോഴിക്കോട് ശാന്തിഭവനില്‍ ചേര്‍ന്ന കേരള പട്ടികജാതി പട്ടികവര്‍ഗ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് സി കെ അര്‍ജുനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി കരമന ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോര്‍ കമ്മറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ നാറാത്ത് (കണ്ണൂര്‍) സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി ഗോവിന്ദന്‍ (കോഴിക്കോട്),  ശശികുമാര്‍ കൊടിയത്തൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it