ernakulam local

സംഘപരിവാരത്തെ തടയാനാവാത്തവര്‍ വരും തലമുറയോട് ചെയ്യുന്നത് അനീതി: എസ്ഡിപിഐ

ആലുവ: കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി മാത്രം ഭരണം നടത്തുകയും ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയും ചെയ്യുന്ന സംഘ്പരിവാരത്തെ തടയാനാവാത്തവര്‍ വരും തലമുറയോട് കടുത്ത അനീതിയും, ദൈവീക സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടാവുന്ന കുറ്റവുമാണ് ചെയ്യുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം സുല്‍ഫിക്കര്‍ അലി പറഞ്ഞു. ആലുവ കുട്ടമശ്ശേരി യുവജന വായനശാല ഹാളില്‍ നടന്ന പാര്‍ട്ടി പ്രതിനിധിസഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.’
ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും മോചനം’ എന്ന മുദ്രാവാക്യവുമായി പത്ത് വര്‍ഷം മുന്‍പ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ പുതിയൊരു പാര്‍ട്ടിയുടെ ആവശ്യകത സംശയിച്ചവര്‍ക്ക് ഇന്ത്യയിലെ ഇന്നത്തെ ദാരുണാവസ്ഥയില്‍ എസ്ഡിപിഐയുടെ പ്രസക്തി ബോധ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധിസഭ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ചെങ്ങമനാട് പഞ്ചായത്തംഗംവും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അംഗംവുമായ മനോജ് മൈലന്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ഫെമീര്‍ ഉമ്മര്‍ (പ്രസിഡന്റ്), നിജാസ് (സെക്രട്ടറി), കെ എം അബു (വൈ.് പ്രസിഡന്റ്), (ജോ.് സെക്രട്ടറി) ശിഹാബുദ്ധീന്‍ ബാഖവി, (ട്രഷറര്‍) ഹമീദ് മലയന്‍കാട് എന്നിവരെ തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it