Flash News

സംഘപരിവാരത്തിന്റെ ലക്ഷ്യം മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തല്‍



നിലമ്പൂര്‍: പൂക്കോട്ടുംപാടം ക്ഷേത്രത്തിന്റെ പേരു പറഞ്ഞ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ ജില്ലയെ പ്രശ്‌നബാധിത മേഖലയാക്കുകയെന്ന ഉദ്ദേശ്യത്തോടെ. ക്ഷേത്രത്തിലെ പ്രതിഷ്ഠ നശിപ്പിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയിട്ടും വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാരം. രണ്ടുദിവസം മുമ്പ് ഇവിടം സന്ദര്‍ശിച്ചു തിരിച്ചുപോയ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഇന്ന് വീണ്ടുമെത്തുന്നത് ഏറെ ഊഹാപോഹങ്ങള്‍ക്കു കാരണമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ പ്രതി മലപ്പുറം ജില്ലയെ തന്നെ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ തിരഞ്ഞെടുത്തതിലുള്ള നാട്ടുകാരുടെ സംശയം ഏറെ ബലപ്പെട്ടതാണ്. അതേസമയം, ഇത് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഉണ്ടാക്കിയതാണെന്നു നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it