palakkad local

ഷൊര്‍ണൂര്‍ നഗരസഭ : ബിജെപിയുടേത് സമരാഭാസമെന്ന് സിപിഎം



ഷൊര്‍ണൂര്‍: 2017-18 സാമ്പത്തിരക വര്‍ഷത്തെ 14 കോടി രൂപയുടെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിട്ടും പദ്ധതി വിഹിതത്തിന്റെ പേരില്‍ നഗരസഭക്ക് മുന്നില്‍ സമരാഭാസം നടത്തുന്ന ബിജെപി അക്രമം അഴിച്ചുവിടാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്ന് സിപിഎം ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍ഡി ദിന്‍ഷാദ് ആരോപിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ആസൂത്രിത നീക്കമാണ് ഷൊര്‍ണൂര്‍ പൊതുവാള്‍ ജങ്ഷനില്‍ സ്ഥാപിച്ച സിപിഎം, ഡിവൈഎഫ്‌ഐ പതാകകള്‍ നശിപ്പിച്ചത്. ബിജെപി കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലേക്ക് പദ്ധതി വിഹിതം കുറഞ്ഞ തോതില്‍ അനുവദിച്ചുട്ടുള്ളൂ എന്ന നുണ പ്രചരിപ്പിച്ചാണ് ബിജെപി സമരം നടത്തിവരുന്നത്. എന്നാല്‍, സമരം പരാജയപ്പെട്ടെന്ന് മനസ്സിലായപ്പോഴാണ് അക്രമത്തിന്റെ പാത സ്വീകരിച്ചത്. തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലും ഈ ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it